ad

Ticker

6/recent/ticker-posts

വസ്തു പോക്കുവരവ് ചെയ്തു നല്‍കുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍.


 പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്തു നല്‍കുന്നതിന് 3000 രൂപ  കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ  പിടിയില്‍. ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍  എസ് കെ സന്തോഷ് കുമാര്‍  ആണ് പിടിയിലായത്. വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കൈയില്‍ നിന്ന് 3000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്. അപേക്ഷ നല്‍കിയപ്പോള്‍ പ്രമാണത്തില്‍ ചില തടസങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് 5000 രൂപയുമായി വരാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നല്‍കാന്‍ നിര്‍വാഹമല്ലെന്ന് പറഞ്ഞപ്പോള്‍ 3000 രൂപ കൊണ്ടുവരാന്‍ പറയുകയായിരുന്നു.


തുടര്‍ന്ന് ശിവകുമാര്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യധരന് പരാതി നല്‍കി. വിജിലന്‍സ് നല്‍കിയ പണവുമായാണ് ഓഫീസിലെത്തുകയായിരുന്നു. ഒരു വിലിജന്‍സ് ഉദ്യോഗസ്ഥന്‍ വിവരവകാശ അപേക്ഷ നല്‍കാനെന്ന പേരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ നിന്നു. പുറത്ത് മറ്റു വിജിലന്‍സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.മുറിയിലെ ജനാല കര്‍ട്ടനുകള്‍ നീക്കി പുറത്താരും ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് ശിവകുമാറിനോട് വില്ലേജ് ഓഫീസര്‍ പണം വാങ്ങിയത്. ഉടനെ തന്നെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഈ സമയം ഇയാളുടെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടത്തി. വില്ലേജ് ഓഫീസര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Post a Comment

0 Comments