വരാപ്പുഴയിൽ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവുലൂക്കുന്നു സ്വദേശി കോളരിക്കൽ റോമി മാത്യുവിനെ (28) ആണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വരാപ്പുഴ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. വിവരം ആലപ്പുഴ പൊലീസിൽ അറിയിച്ച് മിസിങ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
0 Comments