ad

Ticker

6/recent/ticker-posts

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു, രണ്ടുപേർ പിടിയിൽ

 


കൊച്ചി: പെരുമ്പാവൂർ കീഴില്ലം, പറമ്പിപ്പീടികയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. വട്ടപ്പറമ്പൻ സാജുവിന്റെ മകൻ അൻസിലിനെ (28) കൊലപ്പെടുത്തിയ പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ്​ പിടിയിലായത്​. അൻസിലും പ്രതികളും തമ്മിൽ വാക്ക്​ തർക്കമുണ്ടായിരുന്നു. 

ബുധനാഴ്​ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. . വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.തുടർന്ന് പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Post a Comment

0 Comments