തിരുവാലി താഴേ കോഴിപറമ്പിലെ ഒലിപ്പുറത്തെ കോഴിമുട്ട വിരിയിക്കുന്ന ഹാച്ചറിയിൽ തീപിടുത്തം. ഒരു ലക്ഷത്തിനാൽപ്പതിനായിരം കോഴിമുട്ടകളും, യന്ത്രസാമഗ്രികളും പൂർണ്ണമായി കത്തി നശിച്ചു. ഒന്നര കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ.
മേൽക്കൂരയിൽ നിന്ന് തീ പടരുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് തീ ആളിപടരുകയായിരുന്നു. തിരുവാലിയിൽ നിന്നെത്തിയ അഗ്നിശമന സേന തീ അണച്ചപ്പോഴേക്കും കേന്ദ്രം പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൻ്റെ ഒരു ഭാഗം കത്തിയിട്ടുണ്ട്. വിരിയിക്കാനായി വച്ച ഒരു ലക്ഷത്തിനാൽപത്തിനായിരം മുട്ടകൾ പൂർണ്ണമായി കത്തി നശിച്ചു.
തമിഴ്നാട്ടിലെ സുഗുണ ചിക്കൻ ഉൽപന്ന കമ്പനി ,നൽകുന്ന മുട്ടകൾ കേന്ദ്രത്തിൽ വച്ച് വിരിയിച്ച് തിരിച്ചു നൽകുകയാണ് ചെയ്യാറ്. നാട്ടുകാരായ CT ഹുസൈൻ ഹാജി, Ap അബ്ദുൾ ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. എടവണ്ണ എമർജൻസി റെസ്ക്യു ഫോഴ്സ് യൂണിലെ PP ഷാഹിൻ, M സിറാജുദ്ധീൻ, തിരുവാലി ERF ലെ P ബഷീർ, P സുനീർ, T വൈഷ്ണവ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

0 Comments