ad

Ticker

6/recent/ticker-posts

കണ്ണമംഗലം ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് തുടക്കം

 


കണ്ണമംഗലം പഞ്ചായത്ത്  നിര്‍മിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സിറ ടീച്ചര്‍  നിര്‍വഹിച്ചു. അത്യാധുനിക  സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും ലഭിക്കും. സ്‌കൂളിന്റെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് 10,12,200 രൂപയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.


കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ ഉത്തംമാവുങ്ങല്‍ അധ്യക്ഷനായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.പി ഉണ്ണികൃഷ്ണന്‍,  കണ്ണമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റൈഹാനത്ത്,  പി.കെ സിദ്ദിഖ്, പഞ്ചായത്തംഗം കെ.കെ ഹംസ, സി.അനൂപ്, സുബ്രഹ്മണ്യന്‍ കാളങ്ങാടന്‍, ടി.പി.ഇസ്മായില്‍, ഹുസൈന്‍ കാര്യവട്ടത്ത്, സി.കെ.റഫീഖ്, ഇ.സലീന,പഞ്ചായത്ത് സെക്രട്ടറി പി. രമേശ്,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

Post a Comment

0 Comments