ചോക്കുപൊടി 2022 അക്കാദമിക് കോണ്ഗ്രസ്സ് വളാഞ്ചേരി പൈങ്കണ്ണൂര് എ എല് പി സ്കൂളില് നടന്നു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 അധ്യാപകര്‍ അക്കാദമിക കോണ്‍ഗ്രസില്‍ പങ്കെടുക്കുത്തു.
'അധ്യാപക സമൂഹത്തിന് അക്കാദമിക്ക് പിന്തുണ ' എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അക്കാദമിക കൂട്ടായ്മകളായ ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി എറണാകുളം , റൈസിംങ് ഫോര്ത്ത് അലനല്ലൂര്‍ പാലക്കാട് , എ എല് പി സ്കൂള്‍ പൈങ്കണ്ണൂര് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പൈങ്കണ്ണൂര് എ എല് പി സ്കൂളില് വച്ച് നൂതനാശയ പ്രവര്ത്തനങ്ങളുടെ അവതരണവും ചര്ച്ചയും അക്കാദമിക മികവുകളുടെ പ്രദര്ശനവും സംഘടിപ്പിച്ചത്. അക്കാദമിക് രംഗത്ത് നൂതനാശയ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചെടുത്ത കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകര്‍ അവരുടെ ആശയങ്ങള്‍ പരിപാടിയില്‍ പങ്കുവെച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300ഓളം അധ്യാപകരാണ് അക്കാദമിക കോണ്‍ഗ്രസില്‍ പങ്കെടുത്തത്.മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.വി. ഗോപകുമാര്‍ അക്കാദമിക്ക് കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തു. തുടര്ന്ന് പാഠ്യപദ്ധതിയുടെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു.
0 Comments