നെല്ലിക്കട്ട: ലയൺസ് ക്ലബ്ബ് ഓഫ് നെല്ലിക്കട്ടയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. നെല്ലിക്കട്ട പി. ബി. എം. സ്കൂളിൽ വെച്ച് നടന്ന ആഘോഷപരിപാടി വിദ്യാനഗർ അഡീ. എസ് ഐ. വിജയൻ മേലത്ത് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് ഇ. അബ്ദുള്ളക്കുഞ്ഞി അധ്യക്ഷത വഹിച്ചു. മുള്ളേരിയ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ. ജെ വിനോ, സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറർ എം മോഹനൻ, നെല്ലിക്കട്ട ലയൺസ് ക്ലബ്ബ് സെക്രട്ടറി എം സുരേഷ്, ട്രഷറർ ഇബ്രാഹിം നെല്ലിക്കട്ട, വൈസ് പ്രസിഡണ്ടുമാരായ നിസാം ബോവിക്കാനം, ഹുസൈൻ ബേർക്ക, ഡോ. നിജിൽ, വനിതാ വിഭാഗം പ്രസിഡണ്ട് ഏലിയാമ്മ ടീച്ചർ, ലിയോ ക്ലബ്ബ് പ്രസിഡണ്ട് ഹൃദ്യ സുരേഷ് എന്നിവർ സംസാരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

0 Comments