വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഹരിത കർമ്മ സേന അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈറ എ.പി സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ 2.0) എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം 2026-ന്റെ "Nari Led Swachhata" ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി. അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയ ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കദീജ, മിസ്രിയ, അബൂബക്കർ കാളിയത്ത്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ്. ഷാജിമോൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ രേഷ്മ, FHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനിത, എം.എൽ.എച്ച്.പി നീതു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
FHC ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് ഹരിത കർമ്മ സേന അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങളുടെ അവലോകന യോഗവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നന്ദന എ.വി നന്ദി രേഖപ്പെടുത്തി.

0 Comments