ad

Ticker

6/recent/ticker-posts

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖാ ഇന്റർ ചർച്ച് ബൈബിൾ ക്വിസ്  ; നിരണം ഇമ്മാനുവൽ മാർത്തോമ ചർച്ചിന് ഒന്നാം സ്ഥാനം.

നിരണം : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ  ഇന്റർ ചർച്ച് ബൈബിൾ ക്വിസ്  മത്സരത്തില്‍ നിരണം ഇമ്മാനുവൽ മാർത്തോമ ചർച്ച് ഒന്നാം സ്ഥാനവും കടപ്ര  ബേദ്ലഹേം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്  രണ്ടാം സ്ഥാനവും  നിരണം  ജെറുസലേം മാർത്തോമ ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരി ഫാദർ  ബഹു. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാദർ  പ്രദീപ്‌ വർക്കി  അധ്യക്ഷത വഹിച്ചു. നിരണം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഡോ.പ്രകാശ് ഏബ്രഹാം മുഖ്യ സന്ദേശം നല്കി.


ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ കെ.ജി ഫിലിപ്പോസ്, സെക്രട്ടറി  ഷാജി  മാത്യു, ചീഫ് കോർഡിനേറ്റർ  തോമസ് മാത്യു, ഖജാൻജി ബിജു വരുഗീസ്, ഷിജു ഫിലിപ്പോസ്, കോശി കൊച്ചുകോശി, അമിത് മാത്യു ഏബ്രഹാം, കുമാരി കോശി,  ജെൻസി സാറ ഫിലിപ്സ്,സുജ മത്തായി, നിസ്സി പി. ചാക്കോ,ഡോ. മാത്യു തോമസ് , ഗീത വറുഗീസ്, നേതൃത്വം നല്കി. ജോർജ് കെ ശമൂവേൽ, ജോൺ മാത്യു ,  കോർഡിനേറ്റേർസ്  കെ സി. മത്തായി , തോമസ് കെ ഐപ്പ് , വത്സല തോമസ് , ഉഷ തോമസ്  ,  സാറാമ്മ തോമസ്, അനില  ചാക്കോ , ജോളി ജോൺ, ജോൺ മാത്യു, എന്നിവർ നേതൃത്വം നല്കി.

✍️📜ഡോ. ജോൺസൺ വാലയിൽ ഇടിക്കുള 
Uploaded Image

Post a Comment

0 Comments