മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് കൗണ്ടറുകൾ നവീകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി കമ്പ്യൂട്ടറുകളും പ്രിന്ററുകളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളും കൈമാറി. ആശുപത്രിയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഉപകരണങ്ങൾ ആശുപത്രി അധികൃതർക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ്യ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീസ് മഠത്തിൽ, എം.പി. യൂസഫ്, സാബിറ കൂട്ടിലങ്ങാടി, ഹെൽത്ത് ഇൻസ്പെക്ടർ ഹഫീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ എന്നിവർ സംസാരിച്ചു.

0 Comments