മങ്കട: രാജ്യത്തിന്റെ പുരോഗതിക്കായി തങ്ങളുടെ നല്ലകാലം സമർപ്പിച്ചവരാണ് മുതിർന്ന പൗരന്മാരെന്നും അവരെ ചേർത്തുപിടിച്ച് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ പറഞ്ഞു. ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി മങ്കട ബ്ലോക്ക് പഞ്ചായത്തും ആർ.ജി.എസ്.എ ബ്ലോക്ക് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. സാദിഖലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുമൈസ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലുക്കൽ അയ്യപ്പൻ, സബിദ രാജേഷ്, സാബിറ, സെക്രട്ടറി എം. മജീദ്, പി.പി. നാരായണിക്കുട്ടി, യശോദ, സാവിത്രി എന്നിവർ സംസാരിച്ചു.
ജി.ഇ.ഒ കൃഷ്ണപ്രസാദ്, ആർ.ജി.എസ്.എ കോ-ഓർഡിനേറ്റർ അനുഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

0 Comments