ad

Ticker

6/recent/ticker-posts

മങ്കട ബ്ലോക്ക് തല കേരളോത്സവം നവംബർ 17 മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

Uploaded Image
രാമപുരം: 2026ലെ മങ്കട ബ്ലോക്ക് തല കേരളോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 17 മുതൽ ഡിസംബർ 5 വരെ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. മങ്കട നിയോജക മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴലി അലി രക്ഷാധികാരിയായാണ് സ്വാഗതസംഘം രൂപീകരിച്ചത്.

സ്വാഗതസംഘം രൂപീകരണ യോഗം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചേരി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുസ്സലാം മാസ്റ്റർ, സി.പി. അബ്ദുറഹിമാൻ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാരായ സാദിഖലി പാത്തിക്കൽ, പ്രസീന മങ്കട, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാഫി കുറുപ്പത്താൽ, അയ്യപ്പൻ, സമീറ തോട്ടോളി, സബിദ രാജേഷ്, ഷഫീഖ് മാസ്റ്റർ, മങ്കട പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീമ, പുഴക്കാട്ടിരി പഞ്ചായത്ത് അംഗം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വി.കെ. കൃഷ്ണപ്രസാദ്, ഹെഡ് ക്ലർക്ക് ഫഹദ്, സീനിയർ എക്സ്റ്റൻഷൻ ഓഫീസർമാരായ അനൂപ്, സനീഷ്, ഫസീല, യൂത്ത് കോ-ഓർഡിനേറ്റർ ഷിബി, നൂർ തങ്ങൾ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ആനന്ദ് ശങ്കർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം അനീസ് മഠത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments