ad

Ticker

6/recent/ticker-posts

ബിൽ കുടിശ്ശിക തീർപ്പാക്കാത്തതിൽ പ്രതിഷേധം; നവംബർ 2 മുതൽ പെറ്റി കോൺട്രാക്ട് തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിൽക്കും

Uploaded Image

സംസ്ഥാനത്തെ വൈദ്യുതി ബോർഡിലെ പെറ്റി കോൺട്രാക്ടർമാർക്ക് മൂന്ന് മാസത്തെ ബിൽ കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് നവംബർ 2 മുതൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്ന് EBCWA CITU അറിയിച്ചു. ബോർഡ് മാനേജ്മെന്റ് നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി അറിയിച്ചു.

EEFIയുടെ നേതൃത്വത്തിൽ നവംബർ 2 മുതൽ നടത്താനിരുന്ന പണിമുടക്ക് ബോർഡ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. സംസ്ഥാനത്തെ പെറ്റി കോൺട്രാക്ടർമാരുടെ കഴിഞ്ഞ മൂന്ന് മാസത്തെ ബിൽ കുടിശ്ശിക അടുത്ത മൂന്ന് ദിവസത്തിനകം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഒക്ടോബർ 28ന് ബോർഡ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒക്ടോബർ 31 ആയിട്ടും കുടിശ്ശിക തീർപ്പാക്കാൻ നടപടിയുണ്ടായില്ലെന്നാണ് സംഘടനയുടെ ആരോപണം.

ബിൽ കുടിശ്ശിക നീളുന്നതോടെ പെറ്റി കോൺട്രാക്ട് തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജോലി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും സംഘടന വ്യക്തമാക്കി. ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് നവംബർ 2 മുതൽ ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

തീരുമാനം അറിയിച്ചുകൊണ്ട് നവംബർ 2ന് ബോർഡ് അധികാരികൾക്ക് കത്ത് നൽകും. കത്തിന്റെ പകർപ്പ് എല്ലാ ജില്ലാ കമ്മിറ്റികളും ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഒക്ടോബർ 15ന് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും EEFIയുമായുള്ള ചർച്ചയിലും നൽകിയ ഉറപ്പുകൾ പാലിക്കാത്ത ബോർഡ് മാനേജ്മെന്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും EBCWA CITU ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

Post a Comment

0 Comments