നിരണം :സഭകളുടെയും ക്രൈസ്തവ സംഘടനകളെയും ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ സിൽവാനിയോസ് എപ്പിസ്ക്കോപ്പ തിരുമേനിയെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
സഭാവർഷ ആരംഭ ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.ഇടവക ട്രസ്റ്റി അജോയി കെ വർഗ്ഗീസ്, സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, എക്സിക്യൂട്ടീവ് അംഗം സുനിൽ ചാക്കോ, സുജ സേവ്യർ, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗവ്ലി മർക്കോസ്,യൂത്ത് ഫോറം ജോ സെക്രട്ടറി ഏബൽ റെന്നി തോമസ് എന്നിവർ പ്രസംഗിച്ചു.ബിഷപ്പ് മാത്യൂസ് മാര്‍ സിൽവാനിയോസ് എപ്പിസ്ക്കോപ്പ മറുപടി പ്രസംഗം നടത്തി.
സഭയുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസ സമൂഹത്തിന്റെ ഉന്നമനത്തിനുമായി ബിഷപ്പ് മാത്യൂസ് മാര്‍ സിൽവാനിയോസ് നൽകുന്ന നേതൃത്വം ശ്രദ്ധേയമാണ്. സ്നേഹം, കരുണ, നീതി, സേവനം എന്നീ ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ശുശ്രൂഷയിലൂടെ എക്യുമെനിക്കല്‍ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി വരുന്നു.
ആത്മീയ ശുശ്രൂഷയ്ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും മാനവിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ട് നിലകൊള്ളുന്നതിന്റെ അംഗികാരമാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസന ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പക്ക് ലഭിച്ച പുതിയ സ്ഥാനലബ്ധി.
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ( പ്രസിഡന്റ് ), ഡോ. പ്രകാശ് പി തോമസ് ( ജനറൽ സെക്രട്ടറി ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി കെ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.

0 Comments