തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ തന്നിഷ്ടക്കാർക്ക് മാർക്ക് ദാനം നടത്തുന്ന കാലിക്കറ്റ് വി.സി സി.പി.എം എൽ.സി സെക്രട്ടറിയായി പാർട്ടി ചട്ടുകമായി തരംതാഴുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദ്യാർത്ഥി ദ്രോഹ നടപടിക്കെതിരെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിൻഡിക്കേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുസ്‌ലിംലീഗ് നേതാക്കളുടെ വിയർപ്പിൽ പണിതുയർന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ ഇന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചരമഗീതം രചിക്കുകയാണെന്നും അതിനെ പ്രതിരോധിക്കാൻ എം.എസ്.എഫ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ഡോ: വി.പി.അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ബക്കർ ചെർണ്ണൂർ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, മുസ്‌ലിം യൂത്ത്ലീഗ് നേതാക്കളായ ഗുലാം ഹസ്സൻ ആലംഗീർ, ഷരീഫ് വടക്കയിൽ, സി.എ.ബഷീർ, സവാദ് കള്ളിയിൽ, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, വിംഗ് കൺവീനർമാരായ ഷിബി മക്കരപറമ്പ്, സുഹൈൽ അത്തിമണ്ണിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നസീഫ് ഷെർഷ്, നിസാം.കെ.ചേളാരി, സൽമാൻ കടമ്പോട്ട്, ഹർഷദ് ചെട്ടിപ്പടി, ഷാക്കിർ.എം, അറഫ ഉനൈസ്, ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ: കെ.തൊഹാനി, ഭാരവാഹികളായ ഷഹാന ഷർത്തു, ഫസീഹ ഹനാൻ, എം.എസ്.എഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ജനറൽ സെക്രട്ടറി സഫ്ന ഒഴുകൂർ എന്നിവർ പ്രസംഗിച്ചു.


0 Comments