കോഴിക്കോട്: തിക്കോടിയിൽ  യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചയാണ് നന്ദകുമാര്‍ മരിച്ചത്. യുവാവ് തിക്കോടി കാട്ടുവയല്‍ മാനോജിന്റെ മകള്‍ കൃഷ്ണപ്രിയയെയാണ്  തീ കൊളുത്തി കൊലപ്പെടുത്തിയത്.


തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. നാലു ദിവസംമുന്‍പാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് റോഡരികില്‍ വെച്ച് തര്‍ക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്?ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.