ad

Ticker

6/recent/ticker-posts

ജിഫ്രി തങ്ങള്‍ക്ക് വധ ഭീഷണി: ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ. സലാം


 സി പി എം  ലീഗിനെതിരായ വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് വഖഫ് വിഷയത്തിലെ വീഴ്ചയില്‍ ജാള്യതയില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിക്ക് ശേഷം സര്‍ക്കാരിന് അങ്കലാപ്പാണ് കഴിഞ്ഞ 20 ദിവസമായി മുഖ്യമന്ത്രിയുടെ നിലക്കാത്ത വിമര്‍ശനമെന്ന് പി.എം.എ സലാം. വര്‍ഗീയ കക്ഷികളുമായി കക്ഷി ചേര്‍ന്നത് സി.പി.എമ്മാണ്.  എത്ര വിമര്‍ശിച്ചാലും ലീഗിന്റെ മതേതര മുഖം നഷ്ടപ്പെടില്ല. സി.പി.എമ്മിന് സ്ഥലകാലബോധം നഷ്ടപ്പെട്ടാതായും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണ്.  ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്നാണ് ഇത് വ്യക്തമാകുന്നത്.  ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞതായും പി.എം.എ സലാം പറഞ്ഞു.  മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് സംഘപരിവാര്‍ അക്രമം നടത്തുകയാണ്.  െ്രെകസ്തവ വിഭാഗങ്ങളെ യു.ഡി.എഫില്‍ നിന്നകറ്റാന്‍ സി.പി.എം വ്യാജ പ്രചാരണം നടത്തികയാണെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടതായും പി എം എ സലാം പറഞ്ഞു 

Post a Comment

0 Comments