യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ(33)യുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒരാഴ്ച നീട്ടിവെച്ചു. കേസ് ഈ മാസം 28ന് പരിഗണിക്കും.അതേസമയം മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്കു മുന്നില്‍ തടിച്ചുകൂടി. നിമിഷയുടെ വധശിക്ഷ ശരിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.
വിഷമകരമായ സാഹചര്യമാണ് യെമനില്‍ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അറിയിച്ചു. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യുകയോ വിട്ടയക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിയിലാണ് വാദം നടക്കുന്നത്.

0 Comments