ad

Ticker

6/recent/ticker-posts

സ്കൂളുകൾ കുത്തിപ്പൊളിച്ച് മോഷണം, മൂന്നു അന്തർസംസ്ഥാന മോഷ്ടാക്കൾ കോട്ടക്കൽ പോലീസിന്റെ പിടിയിൽ


കോട്ടക്കൽ : ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും മലപ്പുറം മുണ്ടുപറമ്പ് AMUP സ്കൂളിലും ഓഫീസുകളും സ്റ്റാഫ് റൂമുകളും കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപയും DVR കളും ഇൻഡക്ഷൻ കുക്കറും മോഷണം നടത്തിയ കേസിൽ കോഴിക്കോട് മുക്കത്ത് വാടകക്ക് താമസിച്ചുവരുന്ന മൂവാറ്റുപുഴ പാലോ പാലത്തിങ്ങൽ വീട്ടിൽ മുഹമ്മദ്‌ അൽത്താഫ് നീർക്കോലി അൽത്താഫ് 26 വയസ്സ്,, എറണാകുളം പേഴക്കപ്പിള്ളി, മുളവൂർ വില്ലേജ് മഴയിടത്ത് വീട്ടിൽ ആഷിക് അൻസാരി 19 വയസ്സ് എന്നിവരെ കേരള കർണാടക അതിർത്തിയിലെ കാട്ടികുളത്തുവെച്ച് കോട്ടക്കൽ ഇൻസ്പെക്ടർ പോലീസ് P സംഗീത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടി അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ കുറ്റവാളി ദക്ഷിണ കർണാടകയിലെ മഞ്ചനാടി വില്ലേജിൽ ബട്ടിയാട്ക്കവീട്ടിൽ മുഹമ്മദ്‌ അബ്ദുൽ ഫയാൻ  മരം കൊത്തി ഫയാൻ 27 വയസ്സ് എന്നയാളെ കേരള eപോലീസിന്റെ സഹായത്തോടെ മംഗലാപുരം പോലീസ് പിടികൂടുകയും വധശ്രമം കളവ് തുടങ്ങി 23 ഓളം കേസിൽ അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ മംഗലാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ മാസം 30 ന് പുലർച്ചയാണ് മുഖമൂടിയും കൈയ്യുറകളും ധരിച്ചു മൂന്നംഗസംഘം ഇരുചക്ര വാഹനത്തിൽ വന്ന് ഒതുക്കുങ്ങൽ സ്കൂളിൽ ഓഫീസ് കളും സ്റ്റാഫ് റൂമുകളും കുത്തിപ്പൊളിച്ച് അകത്തു കയറി പണവും മറ്റും കവർന്നത്.. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിയിൽ കോട്ടക്കൽ പോലീസ് FIR തയ്യാറാക്കി നടത്തിയ അന്വേഷണത്തിൽ പ്രതികൾ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയDVR കൾ മോഷണം നടത്തിയതിനാൽ പ്രതികളെക്കുറിച്ച് പ്രത്യേകം വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല തുടർന്ന് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് KM ബിജുവിന്റെ മേൽനോട്ടത്തിൽ കോട്ടയ്ക്കൽ ഇൻസ്പെക്ടർ പി സംഗീതിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം സമീപ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടാക്കാൻ സാധിച്ചത്. ലഹരിക്കടിമകളായ പ്രതികൾ മോഷണം ലഭിച്ച ലഭിക്കുന്ന പണം ഉപയോഗിച്ച് ലഹരി ഉപയോഗവും ആഡംബര ജീവിതവും നയിക്കുകയാണ് പതിവ്.ഒന്നാംപ്രതി ഫയാൻ കൊലപാതക ശ്രമം,കളവ്, ലഹരി കച്ചവടം തുടങ്ങി മുപ്പതോളം കേസുകളിൽ പ്രതിയാണ്.
രണ്ടാം പ്രതി അൽത്താഫ് നിരവധി വാഹനമോഷണം ലഹരി കച്ചവടം തുടങ്ങിയ കേസിലെ പ്രതിയാണ്. മൂന്നാം പ്രതി ആഷിക്കും വാഹനമോഷണ കേസുകളിലെ പ്രതിയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, മലപ്പുറം ഡെപ്യൂട്ടി പോലീസ് കെ എം ബിജു എന്നിവിടങ്ങളിൽ നോട്ടത്തിൽ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ പി സംഗീത്,SI സൈഫുള്ള, പ്രത്യേക അന്വേഷണസംഘങ്ങളായ ദിനേഷ്ഇരുപ്പക്കണ്ടൻ, സലീം പൂവത്തി, രഞ്ജിത്ത് രാജേന്ദ്രൻ VP ബിജു,ജസീർ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്

Post a Comment

0 Comments