ad

Ticker

6/recent/ticker-posts

തലവടി സിഎംഎസ് ഹൈസ്ക്കൂൾ നേഴ്സറി  വിഭാഗമായ 'വണ്ടർ ബീറ്റ്സിന്റെ ' പ്രവേശനോത്സവും പഠന കിറ്റ് വിതരണവും നടത്തി

എടത്വഃ തലവടി സിഎംഎസ് ഹൈസ്ക്കൂൾ നേഴ്സറി  വിഭാഗമായ  'വണ്ടർ ബീറ്റ്സിന്റെ ' പ്രവേശനോത്സവും പഠന കിറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്  റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ വണ്ടർ ബിറ്റ്സിലെ  വിദ്യാർത്ഥികൾക്ക് പ്രവാസിയായ മാത്യു വി.ജോർജ്ജ് സ്പോൺസർ ചെയ്ത ഒരു വർഷത്തെ പഠന കിറ്റുകൾ കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി അഡ്വ. ഐസക്ക് രാജു  വണ്ടർ ബീറ്റ്സ്  അദ്ധ്യാപിക ജെസി  ഉമ്മന് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ  തോമസ് മുഖ്യ സന്ദേശം നല്കി .2026- 2027  വർഷത്തെ  നവീകരണ പ്രവർത്തനങ്ങൾക്കുള ആദ്യ സംഭാവന പ്രവാസിയായ സിബി വാലയിൽ ഈപ്പൻ   സംഘടന പ്രസിഡൻ്റ് റവ സോജി  വർഗ്ഗീസ് ജോണിന്  കൈമാറി. സ്ക്കൂൾ  ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, ജനറൽ  സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള , ട്രഷറാർ എബി മാത്യു ചോളകത്ത് , കൺവീനർ ജിബി ഈപ്പൻ  എന്നിവർ പ്രസംഗിച്ചു.
 

Uploaded Image

Post a Comment

0 Comments