വളാഞ്ചേരി: ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സജ്ജീകരിച്ച ലാബിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
ഇരിമ്പിളിയം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സാഹചര്യത്തിൽ അതിനനുസരിച്ച് സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ടി. മൊയ്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രജുല നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.പി. വഹീദ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജാനിഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ഉമ്മുകുൽസു, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. നിഷ, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റിയാ ഗോപി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി.ടി. അമീർ, വികസന സ്ഥിരംസമിതി അധ്യക്ഷ സുഫൈറ നാസർ, പഞ്ചായത്ത് അംഗങ്ങളായ പി. ഷമീം മാസ്റ്റർ, പി.ടി. ഷഹനാസ് മാസ്റ്റർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ.പി. നാരായണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എച്ച്. രാധമ്മ എന്നിവർ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി.സി.എ. നൂർ, കെ. മാനുപ്പ മാസ്റ്റർ, കെ.പി.എ. സത്താർ മാസ്റ്റർ, കെ. അബ്ദുൾ ലത്തീഫ്, മെഡിക്കൽ ഓഫീസർ അലി എം.പി. എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ മൂസക്കുട്ടി, ഖദീജ, രാധ ടീച്ചർ, സുചിത്ര മുഹമ്മദലി കെ., ഫൗസിയ, ബാവ മാസ്റ്റർ, മെറിഷ്, ഷെരീഫ, മിസ്രിയ, ദിവ്യ ആനന്ദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

0 Comments