എടത്വ: കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന 7-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവത്തില്‍ വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ എര്‍വിന്‍ ഷിക്കു ക്യാപ്റ്റനായ നെപ്പോളിയന്‍ ജേതാവ് കിരീടമണിഞ്ഞു.കാര്‍ത്തിക് സുനില്‍ ക്യാപറ്റനായ കളങ്ങര വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനവും നേടി. 

വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ തോട്ടുകടവന്‍ ജേതാവായി. പുന്നത്ര പുരയ്ക്കല്‍ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി വിഭാഗത്തില്‍ സെന്റ് ജോസഫ് ജേതാവായി. കുറുപ്പ്പറമ്പന്‍ രണ്ടാം സ്ഥാനവും നേടി. 
Uploaded Image

ജലോത്സവ പൊതു സമ്മേളന ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും ജലോല്‍സവ ഉദ്ഘാടനം റെജി ചെറിയാന്‍ എംഎല്‍എയും നിര്‍വ്വഹിച്ചു. എഎസ്പി ജെ. ഉമേഷ് കുമാര്‍ വിളംബര സന്ദേശം നല്‍കി. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റ്റി.സി. മോഹനന്‍ തേന്നിശ്ശേരി മാസ്റ്റര്‍ ഓഫ് സെറിമണി നിവ്വഹിച്ചു. ബിഷപ് തോമസ് കെ. ഉമ്മന്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ചെയര്‍മാന്‍ ഷാജി കറുകത്ര അധ്യക്ഷത വഹിച്ചു.  ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടന്‍, ജോളി ഈപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം മഞ്ചു വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആനപ്രമ്പാല്‍ ജലോത്സവ സമിതിയുടെ പ്രഥമ ജീവകാരുണ്യ അവാര്‍ഡ് നേടിയ ആര്‍സി ഫൗണ്ടേഷന്‍ ചെയര്‍മാനും, കുട്ടനാട് എംഎല്‍എ യുമായ റെജി ചെറിയാന് വര്‍ക്കിങ് ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ അവാര്‍ഡ് നല്‍കി. 
Uploaded Image

ജനറല്‍ കണ്‍വീനര്‍ അരുണ്‍ പുന്നശ്ശേരി, ചീഫ് ഓര്‍ഗനൈസര്‍ മനോഹരന്‍ വെറ്റിലകണ്ടം, വൈസ് ചെയര്‍മാന്‍മാരായ തോമസ്‌കുട്ടി ചാലുങ്കല്‍, പിയുഷ് പ്രസന്നന്‍, വൈസ് ചെയര്‍മാന്‍ കെ.വി. മോഹനന്‍, ട്രഷറര്‍ മാത്യു കൊച്ചുവീട്, സണ്ണി അമ്പ്രയില്‍ അഞ്ചില്‍, പ്രീജിത് പാരൂര്‍, ജിനു ശാസ്താപറമ്പ്, വി.ഡി. വിനോദ് കുമാര്‍, സുകു പാക്കള്ളി, മണിയന്‍ പടിഞ്ഞാറെപറമ്പ്, വിജയന്‍ കറുകത്ര, വില്‍സണ്‍ പൊയ്യലുമാലില്‍, മനോജ് തുണ്ടിയില്‍, തോമസുകുട്ടി ചാലുങ്കല്‍, റോബിന്‍ കളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.


📜✍️ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.