ad

Ticker

6/recent/ticker-posts

കാടാമ്പുഴ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം

Uploaded Image
കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി.

ക്ഷേത്രം മാനേജർ കെ. ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിയിച്ച് യജ്ഞത്തിന് തുടക്കം കുറിച്ചു. യജ്ഞാചാര്യ പ്രൊഫ. രമാദേവിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ബ്രഹ്മശ്രീ നാരായണൻ ഗുരുവായൂർ, ബ്രഹ്മശ്രീ സുരേഷ് ചോറ്റാനിക്കര എന്നിവർ സഹ ആചാര്യന്മാരാണ്. പൂജാദി കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ മുരളി ആത്രാശ്ശേരി കാർമികത്വം വഹിച്ചു.

ആധ്യാത്മികാചാര്യൻ കൊളത്തൂർ മുരളീധരൻ മാസ്റ്റർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ഷേത്രം ജീവനക്കാരായ ബാബു ടി., ഉണ്ണികൃഷ്ണൻ ഇ., ത്വരിത, കാടാമ്പുഴ മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന യജ്ഞത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുന്നുണ്ട്.

Post a Comment

0 Comments