ad

Ticker

6/recent/ticker-posts

മുട്ടിൽ മരം മുറി കേസ് പ്രതികളെ .സുൽത്താൻബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻറ് ചെയ്തു


 വയനാട്ടിലെ വിവാദമായമുട്ടിൽ മരം മുറി കേസ് പ്രതികളെ .സുൽത്താൻബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻറ് ചെയ്തു. പോലീസ് സാന്നിധ്യമില്ലാതെ മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന ആവശ്യം കോടതി നിഷേധിച്ചു. സംസ്കാരത്തിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ.പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി


മുട്ടിൽ മരം മുറി കേസിൽ ഇന്നലെ അറസ്റ്റിലായ റോജി അഗസ്റ്റിൽ, ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെ ഇന്ന് രാവിലെ യാണ് സുൽത്താൻബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയത്. പ്രതികളുടെ മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലീസ് അകമ്പടി പാടില്ലെന്ന പ്രതികളുടെ നിലപാട് കോടതിയിലും പുറത്തും നാടകീയ രംഗങ്ങൾക്ക് വഴിവച്ചു
എന്നാൽ പ്രതികളുടെ ആവശ്യമംഗീകരിക്കാൻ കോടതി തയ്യാറായില്ല. തുടർന്ന
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത
പ്രതികളെ പോലീസ് മാനന്തവാടി ജില്ലാ ജയിലിലെക്ക് കൊണ്ടുപോയി .
അറസ്റ്റ് കാര്യത്തിൽ പോലീസ് കോടതിയെ തെറ്റായ വിവരങ്ങളാണ് ധരിപ്പിച്ചതെന്നും മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെയും സഹോദരൻമാരുടേയും പ്രതികരണം

കോവിഡ് പരിശോധനയ്ക്ക് ശേഷം
പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പ്രതികൾ പങ്കെടുക്കാത്തതിനാൽ ഇന്നലെ മരിച്ച പ്രതികളുടെ മാതാവ് ഇത്താമ്മ അഗസ്റ്റിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കില്ലെന്ന് ഉറപ്പായി. മക്കളുടെ സാന്നിധ്യമില്ലാതെ സംസ്കാര ചടങ്ങ് നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.

മഹറൂഫ് PN
മലയാളം ടെലിവിഷൻ
വയനാട്

Post a Comment

0 Comments