കടപ്പുറം: യു.ഡി.എഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ട്രാൻസ്പോർട്ട് ബസുകളിലെ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ **“പ്രിയദർശിനി”**യ്ക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും സ്വീകരണം നൽകി. ഇതിന്റെ ഭാഗമായി ഗുരുവായൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന് രാവിലെ 9 മണിയോടെ മൂന്നാംകല്ലിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
ചടങ്ങിൽ കടപ്പുറം പഞ്ചായത്ത് മുൻ മെമ്പറും വനിതാ ലീഗ് പ്രസിഡന്റുമായ ഹസീന യാത്രക്കാർക്ക് മധുരം വിതരണം ചെയ്ത് പദ്ധതിയുടെ വിജയാശംസകൾ നേർന്നു.മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുബൈർ തങ്ങൾ അധ്യക്ഷനായിരുന്നു പിവി ഉമ്മർകുഞ്ഞി,പി എം മുജീബ് , ഇസ്മായിൽ , ഫൈസൽ. സാഹിദ്. മൻസൂർ അലി , അഷ്‌കർ അലി, ആസിഫ്, സൈദ്മുഹമ്മെദ് , ഹസീന താജുദ്ധീൻ ,ശ്രീഷ്മ, സാലിഹ ഷൌക്കത്ത് , ഹാന്നത്, റംല എന്നിവർ പങ്കെടുത്തു
വനിതകളുടെ സാമ്പത്തിക സുരക്ഷിതത്വവും യാത്രാസൗകര്യവും വർധിപ്പിക്കുന്ന പദ്ധതിയാണിതെന്നും, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി വലിയ പിന്തുണയാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ പാർട്ടി പ്രവർത്തകരും വനിതാ ലീഗ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി സംസ്ഥാനത്തെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.


0 Comments