ad

Ticker

6/recent/ticker-posts

സഫാ ഗ്രൂപ്പിന്റെ ‘വിജയാരവം 2026’ ജൂൺ 13ന്; മലപ്പുറം ജില്ലയിലെ മികവുറ്റ വിദ്യാർഥികൾക്ക് ആദരം

Uploaded Image
മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിജയാരവം 2026’ ജൂൺ 13ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് അല്ലെങ്കിൽ എ വൺ ഗ്രേഡ് നേടിയ വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ഇതേ വേദിയിൽ സംഘടിപ്പിച്ച വിജയാരവത്തിൽ 1600-ഓളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ശ്രദ്ധേയമായ ആ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ V. D. Satheesan, കരിയർ ഗൈഡൻസ് വിദഗ്ധൻ Sajith Thomas എന്നിവർ പങ്കെടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വർഷത്തെ വിജയാരവം 2026 പരിപാടിയിൽ  മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ P. K. Kunhalikutty, മന്ത്രി N. Shamsudheen  സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രതിഭകൾക്ക് മെറിറ്റ് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. കൂടാതെ തുടർപഠന സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, വ്യക്തിത്വ വികസനം, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സഫാ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമുകളിലോ 9400024916 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ചടങ്ങിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments