ad

Ticker

6/recent/ticker-posts

നീരേറ്റുപുറം പമ്പാ ജലോത്സവത്തിൽ ആവേശപ്പോരാട്ടത്തിൽ ചെറുതന ചുണ്ടനും തലവടി ചുണ്ടനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു.

നീരേറ്റുപുറം: പമ്പാ  നദിയുടെ  ഇരുകരകളിൽ ഉണ്ടായിരുന്ന ആയിരക്കണത്തിന്  കാണികളെ ആവേശത്തിമർപ്പിലാക്കി സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ്  68-ാമത് നീരേറ്റുപുറം പമ്പാ ജലോത്സവത്തിൽ ചെറുതന ചുണ്ടൻ കെ. സി. മാമ്മൻ മാപ്പിള ട്രോഫി കരസ്ഥമാക്കി.ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് തലവടി ചുണ്ടനെയും കാരിച്ചാൽ ചുണ്ടനെയും പിന്നിലാക്കിയത്.

വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ അൽവിൻ കുര്യൻ ക്യാപ്റ്റനായ നെപ്പോളിയൻ ഉത്രാടം തിരുനാൾ ട്രോഫി സ്വന്തമാക്കി. ഷോട്ട് പുളിക്കത്ര രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി വിഭാഗത്തിൽ സെന്റ്  ജോസഫ് ഒന്നാം സ്ഥാനം നേടി.
മത്സര വള്ളംകളി റെജി ചെറിയാൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ റെജി തൈക്കടവിൽ അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനം പമ്പാ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസിന്റെ അധ്യക്ഷതയിൽ നടന്നു. കൊടിക്കുന്നിൽ സുരേഷ്  എം.പി  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ  പ്രൊഫ. പി. ജെ. കുര്യൻ ആമുഖപ്രസംഗം നടത്തി.
പൊതുസമ്മേളനം തിരുവല്ല എം.എൽ.എ. അഡ്വ.വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, മഞ്ജു വിജയകുമാർ, തിരുവല്ല നഗരസഭ ചെയർമാൻ എസ്. ലേഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, ടിജിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടൻ, കെ. ബാലചന്ദ്രൻ, ആൻസി ബിജോയ്, വി. എൻ. വിശ്വംഭരൻ, ലിജി ആറുപണിക്കർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സുരജ്, കേരള കോൺഗ്രസ് പ്രസിഡന്റ് ജേക്കബ് എബ്രഹാം എന്നിവർ പങ്കെടുത്തു.

ജനറൽ കൺവീനർ പുന്നൂസ് ജോസഫ്, ജനറൽ സെക്രട്ടറി പ്രകാശ് പനവേലിൽ, ട്രഷറർ ബിന്നി പി.ജോർജ്, ജഗൻ തോമസ്, കൺവീനർമാരായ വി. ആർ. രാജേഷ്, കുര്യൻ ചെറിയാൻ, സജി കൂടാരത്തിൽ, ജേക്കബ് ചക്കാലയിൽ, മോനി ഉമ്മൻ, അഞ്ചു കോച്ചേരിയിൽ എന്നിവർ പ്രസംഗിച്ചു.ഇടവേളയിൽ  ചെണ്ടമേളവും മറ്റേ സാംസ്കാരിക പരിപാടികൾ നടത്തപ്പെട്ടു.

പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നീരേറ്റുപുറത്ത്  തിരുവോണ നാളിൽ നടത്തി വന്നിരുന്ന ജലോത്സവത്തിന്റെ സംഘാടക സമിതി , പിന്നീട് ചില കാരണങ്ങളാല്‍ രണ്ടായി പിളരുകയും വ്യത്യസ്ത തീയതികളിൽ വള്ളംക്കളി നടത്തി വന്നിരുന്നു.ഇത് ജലോത്സവ പ്രേമികളായ ഏവർക്കും മാനസീക അസ്വസ്ഥത ഉണ്ടാക്കി യിരുന്നു.രണ്ട് സംഘാടക സമിതികളും ചേർന്ന് വള്ളംകളി ഒരുമിച്ച് നടത്തണമെന്ന്  വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക നേതാക്കളുടെ നേതൃത്വത്തില്‍ പല വേദികളിലായി ചർച്ചകൾ നടന്നിരുന്നു.റെജി ചെറിയാൻ എംഎൽഎയുടെ  നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് രണ്ട് സംഘാടക സമിതികളും ചേർന്ന് വള്ളംകളി ഒരുമിച്ച് നടത്തുവാൻ തീരുമാനമായത്. ചിട്ടയായ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കിയ സംഘാടക സമിതിയെ ജനപ്രതിനിധികള്‍ അഭിനന്ദിച്ചു.

✍️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള



Uploaded Image

Post a Comment

0 Comments