ad

Ticker

6/recent/ticker-posts

കാടാമ്പുഴ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

Uploaded Image

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും കലാസമിതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സംഗീതം, നൃത്തം, ഭജന, ഓട്ടൻതുള്ളൽ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾക്കും ഭക്തിഗാനസന്ധ്യകൾ ഉൾപ്പെടെയുള്ള പരിപാടികൾ അവതരിപ്പിക്കാനുമാണ് അവസരം. കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും കലാസമിതികൾക്കും അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ സെപ്തംബർ 20ന് മുമ്പായി എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം, കാടാമ്പുഴ പി.ഒ., 676553, മലപ്പുറം ജില്ല, കേരള എന്ന വിലാസത്തിൽ തപാൽ മുഖേനയോ kadampuzhatemple@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0494 2615790 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments