ad

Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് കാറിനടിയിൽ പെട്ട് രണ്ട് വയസ്‌കാരന്‍ മരിച്ചു

 


വയനാട്ടിൽ നിന്നും വീണ്ടും ദുരന്ത വാർത്ത.വീട്ടുമുറ്റത്ത് കാറിനടിയിൽ പെട്ട് രണ്ട് വയസ്‌കാരന്‍ മരിച്ചു,  

മാനന്തവാടി: വീട്ടുമുറ്റത്ത് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് തെറിച്ച് വീണ രണ്ട് വയസ്‌കാരന്‍ അതേ വാഹനത്തിനടിയില്‍പ്പെട്ട് മരിച്ചു.

കമ്മന കുഴിക്കണ്ടത്തില്‍ പാലക്കാട് ടൗൺ പ്ലാനിങ്ങ് ഓഫിസർ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സാത്വിക് (2) ആണ് മരിച്ചത്. മൂത്ത മകന്‍ സാരംഗിന് അപകടത്തില്‍ കൈക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5 മണിയോടെ കമ്മനയിലെ വീട്ടുവളപ്പിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ട് പേരേയും മാനന്തവാടി വയനാട്മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ സാത്വിക് മരണപ്പെടുകയായിരുന്നു.

മഹറൂഫ് പനമരം
മലയാള ടെലിവിഷൻ
വയനാട്

Post a Comment

0 Comments