ad

Ticker

6/recent/ticker-posts

കടുവയുടെ കഴുത്തില്‍ മുറിവ്; പിടികൂടാന്‍ കൊമ്പന്മാർ, നിരീക്ഷിക്കാൻ ഡ്രോൺ, വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു.

 


കുരുക്കിൽ പെട്ട് കഴുത്തിൽ ആഴത്തിൽ മുറിവ്; വനംവകുപ്പിനെ വട്ടംകറക്കിയ വടക്കേ വയനാട്ടിലെകുറുക്കൻ മൂലയില ,ചേറൂർ, പയ്യംമ്പള്ളി പ്രദേശത്തേ ഭീതിയിലാഴ്ത്തിയ കടുവയുടെ ചിത്രമാണ് പുറത്ത് വന്നത്.


കുരുക്കിൽ പെട്ട് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ്  കടുവയുടെ ചിത്രം ലഭിച്ചത്.വനംവകുപ്പിനെ വട്ടംകറക്കിയ കുറുക്കൻ മൂലയിലെ കടുവയുടെ യഥാർത്ഥ ചിത്രമാണ് ഇതോടെ ലഭിച്ചത്.

കുറുക്കൻമൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം ആദ്യമായാണ് പുറത്തുവരുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാൻ മനുഷ്യർ ഒരുക്കിയ കുടുക്കിൽ പെട്ടാണ് കടുവയ്ക്ക് ആഴത്തിൽ മുറിവേറ്റതെന്ന് കരുതുന്നു.

അതേസമയം വനപാലകരെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കി പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ പ്രത്യേക പരിശീലനം നേടിയ 2 കുങ്കിയാനകളുടെ യും  നിരവധി ഡ്രോൺ ക്യാമറകളുടെയും സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് നാലു ചതുരശ്ര കിലോമീറ്റർ മീറ്റർ വിസ്തൃതിയുള്ള ഒളിയോട്ട്, ഒണ്ടയങ്ങടി റിസർവ് വനങ്ങൾ ഉണ്ട്. കടുവ ഇവിടെ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് തിരച്ചിൽ. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം


മഹറൂഫ് പനമരം

മലയാളം ടെലിവിഷൻ

വയനാട്‌

Post a Comment

0 Comments