ad

Ticker

6/recent/ticker-posts

ഇന്ത്യയിലാദ്യമായി എംബോളൈസേഷന് വേണ്ടി മാത്രമായി കാത്ത്‌ലാബ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍.

ഗര്‍ഭാശയ മുഴകള്‍ (ഫൈബ്രോയിഡുകള്‍), പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാവുക, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകളിലുള്ളവര്‍ക്ക്  ശസ്ത്രക്രിയയില്ലാതെ രോഗാവസ്ഥയെ തരണം ചെയ്യുവാനും ആരോഗ്യപൂര്‍ണ്ണമായ ജീവിതം തിരികെ പിടിക്കുവാനും സഹായകരമാകുന്ന നൂതന ചികിത്സാ രീതിയാണ് എംബോളൈസേഷന്‍. ശരീരത്തില്‍ മുറിവുകളോ, വലിയ അടയാളങ്ങളോ അവശേഷിപ്പിക്കാത്ത ഈ ചികിത്സാ രീതി സ്വീകരിക്കുന്നതിലൂടെ മറ്റ് ശസ്ത്രക്രിയകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും അടുത്ത ദിവസം തന്നെ ദൈനംദിന ജീവിത ചര്യകളിലേക്ക് തിരികെയെത്താന്‍ സാധിക്കുമെന്നതും സവിശേഷതയാണ്. വളരെ ചുരുങ്ങിയ കാലയളവിനിടയില്‍ തന്നെ ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ആയിരത്തിലധികം എംബോളൈസേഷനുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു.
ഇത്രയധികം കേസുകള്‍ ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ സെന്ററാണ് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. ഈ സാഹചര്യത്തില്‍ എംബോളൈസേഷന് വേണ്ടി മാത്രം പ്രത്യേകം കാത്ത് ലാബ് കൂടി ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ സജ്ജീകരിച്ചിരിക്കുകയാണ്. പുതിയതായി സജ്ജീകരിച്ച കാത്ത്‌ലാബിന്റെ ഉദ്ഘാടന കര്‍മ്മം ആസ്റ്റര്‍ ഡി എം ഗ്രൂപ്പ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ നിര്‍വ്വഹിച്ചു. കൂടുതല്‍ രോഗികള്‍ക്ക്, കൂടുതല്‍ വേഗത്തില്‍ എംബോളൈസേഷന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുവാന്‍ ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എഞ്ചിനിയര്‍ സലാഹുദ്ദീന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജിയണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള), ഡോ. ഹരി പി എസ് (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്), ഡോ. തഹ്‌സിന്‍ നെടുവഞ്ചേരി (ചീഫ് കണ്‍സല്‍ട്ടന്റ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. സുഹൈല്‍ മുഹമ്മദ് (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. ജെനു ജെയിംസ് ചാക്കോള (കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. ഗഗന്‍ വേലായുധന്‍ (കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. അരുൺ ഹരി (സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. മുഹമ്മദ് മുസ്തഫ (സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments