ad

Ticker

6/recent/ticker-posts

തിരൂർ പോസ്റ്റൽ ഡിവിഷനിൽ PLI ഏജന്റ്മാരെ നിയമിക്കുന്നു

Uploaded Image
തിരൂർ: തിരൂർ പോസ്റ്റൽ ഡിവിഷന്റെ കീഴിൽ തപാൽ ലൈഫ് ഇൻഷുറൻസ് (PLI), ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് (RPLI) പോളിസികൾ പ്രചരിപ്പിക്കുന്നതിനായി ഏജന്റ്മാരെ നിയമിക്കുന്നു. താല്പര്യമുള്ള യുവതി-യുവാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

അഭിമുഖം മെയ്‌ 11ന് തിരൂർ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. 18 വയസ്സ് പൂർത്തിയായതും കുറഞ്ഞത് പത്താം ക്ലാസ് പാസായതുമായവർക്ക് പങ്കെടുക്കാം.

തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്നവർ, മുൻപ് ഇൻഷുറൻസ് ഏജന്റ്മാരായി പ്രവർത്തിച്ചവർ (നിലവിലെ ലൈഫ് ഇൻഷുറൻസ് ഏജൻസി റദ്ദാക്കിയ സർട്ടിഫിക്കറ്റ് സഹിതം), വിമുക്തഭടന്മാർ, അംഗൻവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, മഹിളാമണ്ഡൽ പ്രവർത്തകർ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, ആശാ വർക്കർമാർ തുടങ്ങിയവർക്കും അപേക്ഷിക്കാം.

ലൈഫ് ഇൻഷുറൻസ് രംഗത്തെ മുൻപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന ലഭിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.

Uploaded Image
തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ NSC അല്ലെങ്കിൽ KVP ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലഡ്ജ് ചെയ്ത് തിരൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. ഏജൻസി അവസാനിപ്പിക്കുന്ന സമയത്ത് ഈ തുക തിരികെ നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 0494 2422490, 9400162315.

– എം.കെ. ഇന്ദിരഡിവിഷണൽ സൂപ്രണ്ട്തിരൂർ പോസ്റ്റൽ ഡിവിഷൻ

Post a Comment

0 Comments