ad

Ticker

6/recent/ticker-posts

ഇന്ത്യനൂർ–മരവട്ടം റോഡിലെ കോഴി ഫാമിൽ സംഘർഷം; ഫാം ഉടമയുൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്ക്, മൂന്ന് പേർ അറസ്റ്റിൽ

Uploaded Image
കോട്ടക്കൽ: ഇന്ത്യനൂർ–മരവട്ടം റോഡിലെ കോഴി ഫാമിലുണ്ടായ സംഘർഷത്തിൽ ഫാം ഉടമയുൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഒക്ടോബർ 18-ന് രാത്രി 10.30-ഓടെയാണ് സംഭവം. ഫാമിലേക്കുള്ള വഴിയിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഭവത്തിൽ സുനീർ, ഷഹാബുദ്ദീൻ, സജീഷ് എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments