ad

Ticker

6/recent/ticker-posts

വെണ്ടല്ലൂർ നോർത്തിലെ ഐ.ടി.സി പടി–എം.ഇ.എസ് ഹൈസ്‌കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

Uploaded Image
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണം നടത്തിയ വെണ്ടല്ലൂർ നോർത്തിലെ ഐ.ടി.സി പടി–എം.ഇ.എസ് ഹൈസ്‌കൂൾ റോഡ് നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടന കർമം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് നിർവഹിച്ചു.

വാർഡ് മെമ്പർ ബാവ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷാഹിൽ മോൻ പി.പി., അറഫാത്ത് നടക്കാവിൽ, അലി തെയ്യമ്പാട്ടിൽ, അബ്ദുൽ ഖാദർ കുന്നുംപുറം, അലി കണ്ണൻതൊടി, ജമാൽ വി., മമ്മി വാലിയിൽ, അൻവർ പുഴക്കൽ എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണം പൂർത്തിയായതോടെ പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും യാത്രാസൗകര്യം മെച്ചപ്പെടും.

Post a Comment

0 Comments