തലവടി: ലോക തപാൽ ദിനത്തോടനുബന്ധിച്ച് സി.എം.എസ്. ഹൈസ്കൂൾ തലവടിയിൽ 'അമ്മയ്ക്കൊരു കത്ത്' എന്ന പരിപാടി സംഘടിപ്പിച്ചു.ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശവും, ഭാവിയിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് അമ്മയ്ക്ക് നൽകുന്ന വാക്കും ഉൾക്കൊള്ളിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ കത്തെഴുതിയത്.സ്കൂൾ ഹെഡ്മാസ്റ്റർ റെജിൻ സാം മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ തപാൽ ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ ബി പ്രതിഭാ കുട്ടികൾക്ക് ലോക തപാൽ ദിനത്തിന്റെ ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു. തപാൽ ജീവനക്കാരായ ഗോപിക രാജേഷ്,അർജുൻ ടി, കാർത്തിക് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ അധ്യാപകരായ ആൻസി ജോസഫ്, മേഴ്സി മാത്യു, സൂസൻ വി. ദാനിയേൽ, സുകു ജോസഫ്, ശ്രീകാന്ത് ആർ., ആര്യ ജോസ്, സംഗീത എം.കെ., പ്രവീണ സുരേഷ്, ഫാത്തിമ കബീർ, രമ്യ ബാബു, വിന്റൂ മെറിൻ ജെയിംസ് ജോസി സാറാ ജോർജ്, നീതു മാത്യു എന്നിവർ പങ്കെടുത്തു.
കാലം മാറിയാലും സാങ്കേതികവിദ്യ വളർന്നാലും, ഒരു കത്തിന്റെ കാത്തിരിപ്പിനും അതിലൂടെ ലഭിക്കുന്ന സ്നേഹത്തിനും എന്നും പ്രത്യേക സ്ഥാനമുണ്ട്. കത്തുകളിലൂടെ സ്നേഹവും സന്ദേശങ്ങളിലൂടെ സൗഹൃദവും ദൂരങ്ങൾ താണ്ടി മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന തപാൽ സേവനം സാമൂഹ്യ മാധ്യമങ്ങളുടെ പിടിയിലമർന്ന പുതുതലമുറ മനസ്സിലാക്കണമെന്ന് ഹെഡ്മാസ്റ്റർ റെജിൻ സാം മാത്യു പറഞ്ഞു.

0 Comments