ad

Ticker

6/recent/ticker-posts

ഇരിമ്പിളിയം പഞ്ചായത്തിൽ ‘IC100 Challenge’ പദ്ധതിക്ക് തുടക്കമായി

Uploaded Image
ഇരിമ്പിളിയം: ‘നിർമ്മലം പുതുയുഗം ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘IC100 Challenge’ പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മെച്ചേരിപ്പറമ്പ് അങ്ങാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ അബ്ദുൽ റഹിമാൻ ഹാജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈറ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജമ്മ പദ്ധതിയുടെ വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ് കെ.ടി. മൊയ്തു മാസ്റ്റർ, വാർഡ് മെമ്പർമാരായ മിസ്റിയ സിദ്ദീഖ്, ബാവ മാസ്റ്റർ, ദിവ്യ ആനന്ദ്, സുൽഹത് അഷ്റഫ്, അസിസ്റ്റന്റ് സെക്രട്ടറി ഷാജിമോൻ, ഹെൽത്ത് ഇൻസ്പെക്ടർ നന്ദന എന്നിവർ ആശംസകൾ നേർന്നു.

വാർഡ് സി.ഡി.എസ്. പ്രതിനിധി പ്രശീല നന്ദി പറഞ്ഞു.

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, ആശാ വർക്കർമാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments