ad

Ticker

6/recent/ticker-posts

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല ; യാത്രക്കാര്‍ ദുരിതത്തിൽ



എടത്വ :അടിസ്ഥാന സൗകര്യങ്ങള്‍  ഇല്ലാത്തത് മൂലം എടത്വ കെഎസ്ആർടിസി  ഡിപ്പോയിൽ  എത്തുന്ന യാത്രക്കാർക്ക് ദുരിതം.
ശീതികരിച്ച വിശ്രമമുറി ഉള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍  കെഎസ്ആർടിസി പത്തനംതിട്ട  ഡിപ്പോയിൽ തുടങ്ങിയിട്ടും എടത്വ ഡിപ്പോയിൽ വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് നില്ക്കാൻ  മര തണൽ മാത്രം ആശ്രയം.
ബജറ്റ്  ടൂറിസം സെൽ പദ്ധതിയിൽ കപ്പൽ യാത്ര വരെ ഒരുക്കുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് യാതൊരു പരിഹാരവും ഇല്ല. 

1998 ഒക്ടോബർ 18ന് ആരംഭിച്ച എടത്വാ ഡിപ്പോ കുട്ടനാട്ടിലെ ഏക  കെഎസ്ആർടിസി ഡിപ്പോയാണ്.ഡിപ്പോ തുടങ്ങിയ കാലഘട്ടത്തിൽ സ്വതന്ത്ര ഡിപ്പോ ആയിരുന്നു. എന്നാൽ പിന്നീട് അത് സബ് ഡിപ്പോ ആയി  തരംതാഴ്ത്തി. പിന്നീട് വെറുമൊരു ഓപ്പറേറ്റിംഗ് സെന്റർ ആയിട്ടും  അതിനുശേഷം ഡിപ്പോ നിർത്തലാക്കുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു.കെഎസ്ആർടി എടത്വ ഡിപ്പോയിൽ ജനങ്ങൾക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും  ഇല്ല. ഓഫീസ് കെട്ടിടം ആയിട്ട് പണിതിരിക്കുന്ന കെട്ടിടത്തിൽ  യാത്രക്കാർക്ക് ഇരിക്കാനോ വിശ്രമിക്കാനോ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല.

ഡിപ്പോയിലെത്തുന്ന യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്  മരത്തിന് ചുവട്ടിലാണ്.മരത്തിൽ നിന്നും പക്ഷി കാഷ്ടം വീഴുന്നത് മൂലം പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുന്ന യാത്രക്കാരും ഉണ്ട്. 

പെരിവെയിലത്തും മഴയത്തും  സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ  നിരവധി പേർ  യാത്രക്കാരായി  ഇവിടെ എത്താറുണ്ട്.ഇതു കൂടാതെ  അന്യസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന്  തീർത്ഥാടകരും എടത്വയിൽ  എത്താറുണ്ട്. ഡിപ്പോയിൽ യാത്രക്കാര്‍ക്ക്  ഇരിക്കാൻ ആവശ്യമായ കസേരകൾ പോലും ഇല്ല. ഉള്ളത്  ഇളകിയ  നിലയിലും ആണ്

ഡിപ്പോയിൽ തെരുവ് നായ്ക്കളുടെ ശല്യം, മഴപെയ്താൽ വെള്ളക്കെട്ട്,
ജീവനക്കാർക്ക്  വിശ്രമിക്കുന്നതിന്  പോലും സൗകര്യം ഇല്ലാത്ത അവസ്ഥ, ഇതിനെല്ലാം ശാശ്വത പരിഹാരം ഉണ്ടാകണമെന്ന്  ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.  അടിസ്ഥാന സൗകര്യങ്ങള്‍  വര്‍ദ്ധിപ്പിക്കുന്നതിന് ബഹു. കുട്ടനാട്  എംഎൽഎ തോമസ് കെ തോമസിന്റെ നേതൃത്വത്തിൽ  75 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ഈ തുക  നിർമ്മാണ പ്രവർത്തനങ്ങൾക്ക്  പര്യാപ്തമല്ല.

ഡിപ്പോയെ ഒരു സ്വതന്ത്ര ഡിപ്പോ ആക്കി മാറ്റണമെന്നും ഡിപ്പോയിൽ നിന്നും  മുമ്പ് ഉണ്ടായിരുന്ന ദീർഘ ദൂര സർവീസുകൾ പുനരാരംഭിക്കണമെന്നും 
എടത്വ - നാഗർകോവിൽ സൂപ്പർഫാസ്റ്റ് സർവീസ്,
എടത്വ - കന്യാകുമാരി സൂപ്പർഫാസ്റ്റ് സർവീസ്, എടത്വ - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, എന്നിവ ഉൾപ്പെടെ ആലപ്പുഴയിൽ നിന്നും തിരുവല്ലായിൽ നിന്നും രാത്രി 10 മണിക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസും ആരംഭിക്കണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു.


Uploaded Image

Post a Comment

0 Comments