മങ്കട: ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണത്തിന് തുടക്കമായി. കൂട്ടിൽ പള്ളിപ്പടി ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നഫ്സൽ റമീസ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നസീമ വാപ്പു പി.പി., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മുംതാസ് ബേഗം, വാർഡ് മെമ്പർമാരായ അനീസ് വെള്ളില, വേലായുധൻ, സി. ഷാഹിന, ഇബ്രാഹിം പി.ടി., രമേഷ് കുമാർ, ക്ഷീരോൽപാദക സഹകരണ സംഘം പ്രതിനിധികൾ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ (ഡി.എഫ്.ഐ) നഷാത്ത് കെ., ക്ഷീരകർഷകരായ ഗുണഭോക്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

0 Comments