തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെങ്ങിന് ജൈവവളം വിതരണം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗജത്ത് യു.കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ആളങ്ങാരി, വാർഡ് മെമ്പർമാരായ ഷക്കീല കെ.ടി, എം.കെ. പ്രേമരാജൻ, ഗീത കേളോത്ത്, സീമ അയോത്ത്, വഹീദ മുണ്ടക്കളത്തിൽ, ഷഫ്ന ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു.
കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രീരാജ് പി നന്ദിയും പറഞ്ഞു.
പദ്ധതിക്കായി 7.5 ലക്ഷം രൂപ വികസന ഫണ്ടും 2.5 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമുൾപ്പെടെ ആകെ 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

0 Comments