ad

Ticker

6/recent/ticker-posts

നിയുക്ത ശബരിമല മേൽശാന്തിക്ക് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദരവ്

Uploaded Image

തിരുവനന്തപുരം: നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ചാണ് ആദരവ് നൽകിയത്.

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരൂർ താലൂക്ക് അധ്യക്ഷൻ കൃഷ്ണകുമാർ ബി.ആറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മാനേജർ റിട്ട. ക്യാപ്റ്റൻ സജിത്ത് സന്നിഹിതനായിരുന്നു.
Uploaded Image

താലൂക്ക് സെക്രട്ടറി സുധീഷ് കൃഷ്ണ, ജില്ലാ രക്ഷാധികാരി ജയശ്രീ ഗോപാലകൃഷ്ണൻ, താലൂക്ക് മാതൃസമിതി പ്രസിഡന്റ് അമ്പിളി, സെക്രട്ടറി ലേഖ, കമ്മിറ്റി അംഗം വത്സല എന്നിവർ ചേർന്നാണ് നിയുക്ത മേൽശാന്തിയെ പൊന്നാട അണിയിച്ച് ആദരിച്ചത്.

Post a Comment

0 Comments