പ്രതീകാത്മക ചിത്രം) |
ഇന്തൊനേഷ്യയിൽ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്തോനേഷ്യയിലെ മോമറിയില്‍ നിന്ന് 115 കിലോമീറ്റര്‍ (71 മൈല്‍) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

0 Comments