സന്നിധാനത്ത് തീർഥാടകർക്ക് മേൽ ഭക്തിമഴ പെയ്യിച്ച് വേണു ആദിനാടിന്റെ ഓടക്കുഴൽ ഫ്യൂഷൻ. സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ ഭക്തിഗാനങ്ങൾ പാടിയതിനൊപ്പം പുല്ലാങ്കുഴലിൽ അവ വായിക്കുകയും ചെയ്തു. ശബരിമലയിൽ തങ്ക സൂര്യോദയം, ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ..തുടങ്ങിയ ഗാനങ്ങൾ ഫ്യൂഷനായി അവതരിപ്പിച്ചു. മകൻ ശ്രീശബരീശനും ഭക്തിഗാനങ്ങൾ പാടുകയും പുല്ലാങ്കുഴൽ വായിക്കുകയും ചെയ്തു. എട്ടാമത്തെ വർഷമാണ് വേണുവിന്റെ വേണുനാദം സന്നിധാനത്തെ മുഖരിതമാക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണം കാരണം പരിപാടി അവതരിപ്പിക്കാനായില്ല. കരുനാഗപ്പള്ളി ആദിനാട് സ്വദേശിയാണ്. പുല്ലാങ്കുഴൽ ഫ്യൂഷൻ സ്വന്തം സംഗീത ട്രൂപ്പ് കേരളത്തിലുടനീളം പരിപാടി അവതരിപ്പിക്കാറുണ്ട്. ഡോ. പത്‌മേഷ്, കുടമാളൂർ ജനാർദനൻ എന്നിവരാണ് ഗുരുക്കൻമാർ. കീബോർഡ് സുദീപ് ആലപ്പുഴ, തബല അരുൺകുമാർ ചേരാവള്ളി, മൃദംഗം കലാമണ്ഡലം കെ.ജെ. പ്രസാദ് ഓച്ചിറ എന്നിവരാണ് ഇദ്ദേഹത്തിനൊപ്പം ഫ്യൂഷൻ സംഗീതം ഒരുക്കിയത്. കൂടെ മകൻ ശബരീശനും ഉണ്ടായിരുന്നു.

0 Comments