ad

Ticker

6/recent/ticker-posts

അതിര്‍ത്തി സംരക്ഷണത്തില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് ബി എസ് എഫ് സ്ഥാപിച്ച ദിവസമാണ് ഇന്ന്

1965 ഡിസംബര്‍ 1ാം തിയ്യതിയാണ് ബി എസ് എഫിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിയാണ് ബി എസ് എഫിന് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അര്‍ദ്ധ സൈനികവിഭാഗമായി ബി എസ് എഫ് വളര്‍ന്നു.

അതിര്‍ത്തികള്‍ ശത്രുക്കളുടെ അക്രമണത്തില്‍ നിന്ന് രക്ഷിക്കുക, അതിര്‍ത്തി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുക തുടങ്ങിയവയാണ് ബി എസ് എഫിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍. 1947 മുതല്‍ 1965 വരെ ഇന്ത്യയുടെ അതിര്‍ത്തികള്‍സംരക്ഷിച്ചിരുന്നത് അതിര്‍ത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു. ഓരോ പോലീസ് സേനയും അതത് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്നതിനാല്‍ ഇവര്‍ തമ്മിലുള്ള ഏകോപനം ശക്തമായിരുന്നില്ല. പാക്കിസ്ഥാനുമായും, ചൈനയുമായും ഉണ്ടായ യുദ്ധങ്ങളിലും ഇതിന്റെ പോരായ്മ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ശക്തമായ അതിര്‍ത്തി രക്ഷാസേനയുടെ ആവശ്യകതയെ കുറിച്ച് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതു ബി എസ് എഫ് യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിക്കുന്നത്. 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ ബി എസ് എഫ് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.
ബി എസ് എഫിനെ കുറിച്ച് പറയുമ്പോള്‍ മറ്റൊരു ഡിസംബര്‍ മാസത്തില്‍ ബി ജെ പി സര്‍ക്കാര്‍ ചെയ്ത ഒരു ചതിയുടെ കൂടി കഥ കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 2003 ഡിസംബര്‍ മാസത്തിലെ 31 ന് ശേഷം ബി എസ് എഫില്‍ ചേരുന്നവര്‍ക്ക് പെന്‍ഷനുള്ള അര്‍ഹത അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ എടുത്ത് കളഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ പണയം വെച്ച് അതിര്‍ത്തി കാക്കുന്നവന്‍ രാജ്യസേവനത്തില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ നല്‍കേണ്ട പ്രാഥമികമായ പരിഗണനപോലും എടുത്തുകളഞ്ഞ ബി ജെ പി യുടെ നിലപാട് അവരുടെ രാജ്യതാല്‍പര്യത്തിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയായി കണക്കാക്കാവുന്നതാണ്.

Post a Comment

0 Comments