കോഴിക്കോട് പുറക്കാട്ടിരിയില്‍ ടിപ്പര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.
ശബരിമലയിലേക്ക് പോകുകയായിരുന്ന ട്രാവലറിലെ ഡ്രൈവറും രണ്ട് തീര്‍ഥാടകരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരായ കര്‍ണാടക സ്വദേശി ശിവണ്ണ, നാഗരാജ, ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്.

0 Comments