മലമ്പുഴ :മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു പൂർണ ആരോഗ്യവാനായി ആശുപത്രി വിടാൻ ഒരുങ്ങുകയാണ്. മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ ബാബുവിനെ ആശുപത്രിയിലെത്തി സന്ദർശിക്കുകയും ഉമ്മയോട് സംസാരിക്കുകയും ചെയ്തു.
‘ബാബുവിനെ ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു. ആരോഗ്യ പ്രശനങ്ങൾ ഒന്നും നിലവിലില്ല എന്നാണ് ഡോക്ടർ അറിയിച്ചത്. എന്നിരുന്നാലും ഇന്ന് കൂടി നിരീക്ഷണത്തിൽ കിടത്തിയ ശേഷം ഡിസ്ചാർജ് തീരുമാനം എടുക്കും എന്ന് ഡോക്ടർ അറിയിച്ചു.’ എംഎൽഎ കുറിച്ചു.

0 Comments