വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ചെറുകിട നാമ മാത്ര കര്‍ഷകരില്‍ നിന്നും അധിക വില നല്‍കി കാപ്പി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിരവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ ഒ.ആര്‍. കേളു, അഡ്വ. ടി. സിദ്ദിഖ് , എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ചെറുകിട നാമ മാത്ര കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 രൂപ അധികമായി നല്‍കിയാണ് കാപ്പി സംഭരിക്കുന്നത്.

0 Comments