ad

Ticker

6/recent/ticker-posts

ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, വാലറ്റം റണ്‍വേയില്‍ ഉരസുംമുമ്പ് വീണ്ടും പറന്നു -VIDEO

 

Image Credit @BigJetTVLIVE


അതിശക്തമായ കാറ്റിനെ തുടര്‍ന്ന് ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാനാകാതെ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം. തിങ്കളാഴ്ച്ച രാവിലെ 10.50ന് അബര്‍ദീനില്‍ നിന്ന് എത്തിയ വിമാനമാണ് ലാന്‍ഡിങ് ഒഴിവാക്കിയത്. ടയറുകള്‍ റണ്‍വേയില്‍ തൊട്ടതിനുപിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായും ഇളകിയാടുകയായിരുന്നു. വലതു ടയറാണ് ആദ്യം നിലംതൊട്ടത്. തുടര്‍ന്ന് വിമാനം ഇടതുഭാഗത്തേക്ക് ചരിഞ്ഞു. പിന്നീട് ഇടതു ടയറും റണ്‍വേയില്‍ തൊട്ടു. ഇതോടെ വിമാനത്തിന്റെ വാലറ്റം നിലത്ത് ഉരസുമെന്ന അവസ്ഥ വന്നു. ഉടനെ പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കി വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്.

Post a Comment

0 Comments