ad

Ticker

6/recent/ticker-posts

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ഇളകി വീണ് മൂന്ന് വയസുകാരൻ മരിച്ചു.

 


കോട്ടയം: കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ഇളകി വീണ് മൂന്ന് വയസുകാരൻ മരിച്ചു. കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്സൻ അലി (3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന് മുന്നിലെ ഗേറ്റിൽ കയറി അടക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലയിൽ ഗേറ്റ് ഇടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ് അഹ്സൻ അലി.

Post a Comment

0 Comments