ad

Ticker

6/recent/ticker-posts

ഫെയ്സ്ബുക്ക് നിരോധിച്ച് റഷ്യ. പരസ്യ വിതരണം നിര്‍ത്തി മറുപടി നല്‍കി മെറ്റ

 


രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ച് റഷ്യ. ഫേസ്ബുക്ക് വിവേചനപരമായി പ്രവർത്തിക്കുന്നു. യൂറോപ്യൻ യൂണിയൻ, യുക്രൈൻ, യുകെ എന്നിവിടങ്ങളിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ അറിയിച്ചു. 

റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിക്കൂടിയാണ് ഫേസ്ബുക്കിന്റെ നടപടി.

. യൂറോപ്യൻ യൂണിയനിലെ റഷ്യൻ സ്റ്റേറ്റ് പ്രൊപ്പഗണ്ട ഔട്ട്‌ലെറ്റുകളായ RT, സ്പുട്നിക് എന്നിവയിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക് ഉടമ മെറ്റ തടഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് തടഞ്ഞത്.

Post a Comment

0 Comments