കൊണ്ടോട്ടി: പരിമിതികളും, പ്രതിസന്ധികളും ഉള്ളപ്പോൾ തന്നെ പ്രയത്നിക്കാനുള്ള മനസ്സുണ്ടെങ്കിൽ ആർക്കും സിവിൽ സർവീസ് നേടാൻ കഴിയുമെന്ന് സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ ഹാഷിൻ ജിത്തു പറഞ്ഞു. വെഫി (വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) സംഘടിപ്പിച്ച കരിയർ എക്സ്പോയായ എജുപീഡിയയിൽ സിവിൽ സർവീസ് എങ്ങിനെ നേടാം എന്ന സെഷനിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന എജുപീഡിയയുടെ ആദ്യ ദിനത്തിൽ വിവിധ സെഷനുകളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. കരിയർ ഇൻ സ്പോർട്സ്, കൊമേഴ്സ് രംഗത്തെ പ്രൊഫഷണൽ കോഴ്സുകൾ, മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷൻ രംഗത്തെ നൂതന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന ക്ലാസുകൾക്ക് ഫിഫ മാച്ച് കോഡിനേറ്റർ ഡോ: അബ്ദുസ്സലാം, കെ.എം അഹ്മദ് റാസി, കെ പി ഹബീബ് റഹ്മാൻ, എൻ സി മുഹമ്മദ് അബ്ദുല്ല, നിംഷിദ് എന്നിവർ നേതൃത്വം നൽകി.


0 Comments